കണ്ണൂർ: ആനക്കുളത്തിൽ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആനയിടുക്കിലെ വിത്തിന്റെവിടെ അഹമ്മദ്-അഫ്സത്ത് ദനതികളുടെ മകൻ അഫ്നാസാണ് (30) മുങ്ങി മരിച്ചത്.
വ്യാഴാഴ്ച അർധരാത്രി 12 ഓടെയാണ് സംഭവം. സുഹൃത്ത് ഹാരീസിനോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. അഫ്നാസിനെ കാണാതായതോടെ സുഹൃത്ത് കണ്ണൂർ ടൗൺ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സ് എത്തിയാണ് അഫ്നാസിനെ കരയ്ക്കെത്തിച്ചത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഫ്സൽ, അജ്മൽ എന്നിവർ സഹോദരങ്ങളാണ്.